ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റം പത്രം വൈകുന്നു; പരാതിയുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍; വീണ്ടും തങ്ങളെ സമരവുമായി തെരുവില്‍ ഇറക്കരുതെന്ന് സിസ്റ്റര്‍ അനുപമ
കുറ്റപത്രം നല്‍കാന്‍ വൈകുന്നത് സാക്ഷികളായ എല്ലാവര്‍ക്കും പ്രത്യേകിച്ച് സിസ്റ്റര്‍ ലിസി വടക്കേല്‍ അടക്കമുള്ളവര്‍ക്ക് സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയാണ്. ബിഷപ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമായിരിക്കാം ഇത്രയും വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ടാകുന്നതെന്നാണ് തങ്ങള്‍ കരുതുന്നത്.സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് മഠത്തിനുള്ളില്‍ നിന്നു തന്നെ വലിയ തോതില്‍ പീഡനങ്ങള്‍ ഉണ്ടാകുന്നു. അനിശ്ചിത കാല സമരത്തിലേക്ക് തങ്ങളെ വീണ്ടും തള്ളി വിടരുതെന്നും സിസ്റ്റര്‍ അനുപമ.
കൊച്ചി:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രിയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ് പി ഹരിശങ്കറിനെ കണ്ട് പരാതി നല്‍കി.മൂന്നാലു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ് പി പറഞ്ഞതായി ഇതിനു ശേഷം പുറത്തിറങ്ങിയ സിസ്റ്റര്‍ അനുപമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കുറ്റപത്രം നല്‍കാന്‍ വൈകുന്നത് സാക്ഷികളായ എല്ലാവര്‍ക്കും പ്രത്യേകിച്ച് സിസ്റ്റര്‍ ലിസി വടക്കേല്‍ അടക്കമുള്ളവര്‍ക്ക് സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ കോട്ടയം എസ് പിയെ സമീപിച്ചത്.
ബിഷപ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമായിരിക്കാം ഇത്രയും വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ടാകുന്നതെന്നാണ് തങ്ങള്‍ കരുതുന്നത്.സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് മഠത്തിനുള്ളില്‍ നിന്നു തന്നെ വലിയ തോതില്‍ പീഡനങ്ങള്‍ ഉണ്ടാകുന്നു. സിസ്റ്റര്‍ ലിസിക്ക് ആവശ്യമായ ഭക്ഷണമോ മരുന്നോ പോലും നല്‍കുന്നില്ലെന്നാണ് പറയുന്നത്.ഇത്് സിസ്റ്റര്‍ ലിസിയുടെ ആരോഗ്യ സ്ഥിതി മോശമാക്കുകയാണ് ചെയ്യുന്നത്.സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്‍കണമെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നും എസ് പി പറഞ്ഞു. സിസ്റ്റര്‍ ലിസി നേരിടുന്ന ദുരവസ്ഥയൂം എസ് പി യെ ധരിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയാല്‍ തങ്ങള്‍ വീണ്ടും സമരവുമായി തെരുവിലിറങ്ങും അതിന് ഇനിയും ഇടവരുത്തരുതെന്നും. അനിശ്ചിത കാല സമരത്തിലേക്ക് തങ്ങളെ വീണ്ടും തള്ളി വിടരുതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.