പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ ബിജെപിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും പിന്തുണയില്‍ എല്‍ഡിഎഫ് ഭരണത്തില്‍. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ലിയെയാണ് രണ്ട് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും പിന്തുണച്ചത്. പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുസീറ്റുകള്‍ വീതവും ബിജെപിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും ബിജെപിയുടെ രണ്ടുപേരും വിജയിച്ചു. അതേസമയം, ബിജെപി പിന്തുണയില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനെ കുറിച്ച് സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
BJP and Independent supported; Ranni panchayat rule for LDF