ചെന്നൈ: തമിഴ്‌നാട് രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പ്രസ്താവനയ്‌ക്കെതിരേ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രംഗത്ത്. ബിജെപി ദേശീയ ഐക്യത്തിന്റെയും തമിഴ് സംസ്‌കാരത്തിന്റെയും ശത്രുവാണെന്നും ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്‌നാട് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുന്നതിനിടെയാണ് ജെ പി നഡ്ഡ വിവാദപരാമര്‍ശം നടത്തിയത്. സംസ്ഥാന ഭരണകൂടവും ഡിഎംകെയും രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭയമൊരുക്കുകയാണെന്നും നഡ്ഡ പറഞ്ഞിരുന്നു. എന്നാല്‍, ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനായി അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയവരാണെന്നും ബിജെപി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിന്റെ ബഹുസ്വരത അപകടപ്പെടുത്തിയിരിക്കുകയാണെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.
BJP enemy of Tamil culture, national unity': Stalin hits back at Nadda for attack on DMK