വയോധികനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ബര്‍ധമാന്‍: പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ 74 കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ശനിയാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇവരെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് ഒമ്പതിന് റെയ്‌ന പോലിസ് സ്‌റ്റേഷന്‍ ഏരിയയിലെ പോസ്റ്റ് ഓഫിസ് പാരയിലെ വീടിനുള്ളിലാണ് വയോധികനെ വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം വയോധികന്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. പണം കൊള്ളയടിക്കുകയാണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് പോലിസ് നിഗമനം. ഒരാള്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തെന്നും വയോധികന്‍ നിലത്തു വീണപ്പോള്‍ പോടിച്ച് പണം എടുക്കാതെ ഓടി രക്ഷപ്പെടുകയാണെന്നും പ്രതികള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം, ബിജെപി ബര്‍ധമാന്‍ ഉത്തര്‍ നിയമസഭാ സീറ്റിലെ 'ശക്തി കേന്ദ്ര പ്രമുഖ്' ആയ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ അദ്ദേഹം ആരോപിക്കുന്നത്.
BJP Leader Among 3 Arrested for Elderly's Murder in Bengal