മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവച്ച് കൊന്നു

Update: 2023-06-28 09:32 GMT

ഭോപ്പാല്‍: മദ്യലഹരിയില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലെ സായ് നഗര്‍ കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ ബിജെപി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് രാജേന്ദ്ര പാണ്ഡെയുമായി ഭാര്യ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ രാജേന്ദ്ര തോക്കെടുത്ത് ഭാര്യ ഷീല പാണ്ഡെയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ ഷീലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മരണപ്പെട്ടത്. ഷീലാ പാണ്ഡെ ബിജെപി റാത്തിബാദ് മണ്ഡലം പ്രസിഡന്റും ഭര്‍ത്താവ് രാജേന്ദ്ര പാണ്ഡേ ബിജെപി ടിടി നഗര്‍ മണ്ഡലം വൈസ് പ്രസിഡന്റുമാണ്. സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News