ആലപ്പുഴയില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു

Update: 2021-12-19 02:46 GMT
ആലപ്പുഴയില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആലപ്പുഴ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ കയറി ഒരുസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി സെക്രട്ടറി, ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, മണ്ഡലം കാര്യവാഹക്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, ബിജെപി ആലപ്പുഴ മുനിസിപ്പാലിറ്റി ഉപാധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News