മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍ എംഎല്‍എ
മുസഫര്‍നഗര്‍(യുപി): മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍ എംഎല്‍എ വിക്രം സൈനി. വീടുകളിലും കടകളിലും ഹിന്ദുക്കള്‍ മണ്‍വെട്ടികളും വടികളും കല്ലുകളും സൂക്ഷിക്കണമെന്നും യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടന ശനിയാഴ്ച നടത്തിയ യോഗത്തില്‍ പങ്കെടുത്ത് വിക്രം സൈനി പറഞ്ഞു.
''മുല്ലമാരെ നിങ്ങളുടെ കടയില്‍ ജോലിക്ക് നിര്‍ത്തരുത്. ഒരു മുസ്‌ലിമിന് 10,000 രൂപ ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ അവരെ ഒഴിവാക്കി 15,000 രൂപയ്ക്ക് ഹിന്ദുവിനെ പണിക്ക് നിര്‍ത്തണം. നിങ്ങളുടെ സുരക്ഷക്കായി കടകളിലും വീടുകളിലും മണ്‍വെട്ടിയും വടിയും കല്ലുകളും സൂക്ഷിക്കണം. ആരെങ്കിലും നിങ്ങളെ ഒരു കല്ല് എറിഞ്ഞാല്‍ തിരിച്ച് ഒരു കല്ലും പത്ത് വടികളും ഉപയോഗിക്കണം.''- വിക്രം സൈനി പറഞ്ഞു.
''വഖ്ഫിന്റെ പേരില്‍ ആരെങ്കിലും നിങ്ങളുടെ അടുത്തേക്ക് വരുകയാണെങ്കില്‍ ഒരു വടിയുമായി നേരിടണം. രാജ്യത്ത് മുസ്‌ലിം ജനസംഖ്യവര്‍ധിച്ചുവരുകയാണ്. അതിനാല്‍ ഒരു ഹിന്ദുകുടുംബം നാലു കുട്ടികളെ ജനിപ്പിക്കണം. ഒരു കുട്ടി രാജ്യത്തിന് വേണ്ടിയായിരിക്കണം. രണ്ടാമത്തേത്ത് മുത്തശ്ശനും മുത്തശ്ശിക്കുമായിരിക്കണം. മൂന്നാമത്തെ കുട്ടി അച്ചനും അമ്മക്കും. നാലാം കുട്ടി സമൂഹത്തിന് വേണ്ടിയായിരിക്കണം.''- വിക്രം സൈനി ജനസംഖ്യയെ കുറിച്ചം സംസാരിച്ചു. പ്രസംഗം വലിയ വിവാദമായിട്ടുണ്ട്. ഇയാള്‍ക്കെതിരേ നടപടി വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു.