ബിജെപി നേതാവിന്റെ വധത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ആലപ്പുഴ: ബിജെപി നേതാവിന്റെ വധത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമാണെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ആര്‍എസ്എസ്സുകാര്‍ വധിച്ച എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ജനകീയനായ നേതാവായിരുന്നു. കെ എസ് ഷാന്റെ ജീവന് പകരമായി മറ്റൊരു ജീവന്‍ എന്നൊരു നിലപാട് പാര്‍ട്ടിക്കില്ല.
രാജ്യത്തെ നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോവുന്നത്. ഷാന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. ഇന്ന് നടന്ന ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പേര് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.