പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എയ്ക്ക് കാരണംകാണിക്കല്‍ നോട്ടിസ്

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

Update: 2020-04-24 19:11 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച ബിജെപി എംഎല്‍എക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ രാകേഷ് റാത്തോഡിനെതിരേയാണ് പാര്‍ട്ടി നടപടി എടുത്തത്.മോദിയെ വിമര്‍ശിച്ചു കൊണ്ടുള്ള എംഎല്‍എയുടെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

ബിജെപി ഉത്തര്‍പ്രദേശ് അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ എം.എല്‍.എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിക്കാന്‍ വിളക്കുകള്‍ തെളിയിക്കണമെന്നും പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരേയായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ശബ്ദരേഖ. 

Tags:    

Similar News