യുപി: പോലിസ് കസ്റ്റഡിയില്‍നിന്ന് പൂവാലനെ ബലമായി മോചിപ്പിച്ച് ബിജെപി എംഎല്‍എ

ബിജെപി എംഎല്‍എ ലോകേന്ദ്ര പ്രസാദ് പ്രതിയെയും കൊണ്ട് കടന്നത്. ജാമ്യം പോലും എടുക്കാതെയാണ് സംഘം പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയത്.

Update: 2020-10-17 12:49 GMT

ലക്‌നോ: യുപിയില്‍ ബിജെപി എംഎല്‍എയും മകനും പോലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി പൂവാല ശല്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ ബലമായി മോചിപ്പിച്ചു. ഹാഥ്‌റസ് ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്ക് ഗൗരവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്

ബിജെപി എംഎല്‍എ ലോകേന്ദ്ര പ്രസാദ് പ്രതിയെയും കൊണ്ട് കടന്നത്. ജാമ്യം പോലും എടുക്കാതെയാണ് സംഘം പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയത്. ബിജെപി എംഎല്‍എയും അദ്ദേഹത്തിന്റെ മകനും അനുയായികളും ചേര്‍ന്ന് ലഖിംപൂരിലെ മുഹമ്മദി പോലിസ് സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വന്‍ സംഘമായി എത്തി അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. പ്രതി ബിജെപി പ്രവര്‍ത്തകനാണെന്ന് സൂചനയുണ്ട്. ലോക്കപ്പിന്റെ താക്കോല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, പോലിസുകാര്‍ ഇതിനെ എതിര്‍ക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് എംഎല്‍എയും അനുയായികളും പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയത്. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ പോലിസ് തയ്യാറായില്ല. സ്‌റ്റേഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തന്റെ പ്രതിച്ഛായ മോശമാക്കാന്‍ എതിരാളികള്‍ നടത്തുന്ന പ്രചരണമാണിതെന്നും എംഎല്‍എ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം റേഷന്‍ ഷോപ്പ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് ബിജെപി എംഎല്‍എ ധീരേന്ദ്ര സിംഗിന്റെ അനുയായി ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയും സര്‍ക്കിള്‍ ഓഫിസറുടെയും മുന്നില്‍ വെച്ചായിരുന്നു സംഭവം.

Tags:    

Similar News