ബിജെപി എംപി വി മുരളീധരന്റെ വീടിനു നേരെ ബോംബാക്രമണം

തലശ്ശേരി എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിനു നേരെ 12 മണിയോടെയാണ് ബോംബേറുണ്ടായത്.

Update: 2019-01-04 19:16 GMT

കണ്ണൂര്‍: ആര്‍എസ്എസ്, സിപിഎം സംഘര്‍ഷം വ്യാപിക്കുന്ന കണ്ണൂരില്‍ ബിജെപി എംപി വി മുരളീധരന്റെ വീടിനു നേരെ ബോംബാക്രമണം. തലശ്ശേരി എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിനു നേരെ 12 മണിയോടെയാണ് ബോംബേറുണ്ടായത്. സിപിഎം നേതാക്കളായ എ എന്‍ ഷംസീര്‍ എംഎല്‍എയുടേയും പി ശശിയുടെയും വീടുകള്‍ക്കു നേരെ ബോംബാക്രമണമുണ്ടായതിനു പിന്നാലെയാണ് ബിജെപി എംപി വിമുരളീധരന്റെ വീടിനു നേര്‍ക്കും ബോംബാക്രമണമുണ്ടായത്.  മുരളീധരന്റെ സഹോദരനും കുടുംബവുമാണ് തറവാട്ട് വീട്ടില്‍ താമസിക്കുന്നത്. സംഘര്‍ഷം വ്യാപകമായതോടെ കണ്ണൂര്‍ എ ആര്‍ ക്യാംപില്‍നിന്നും വയനാടു നിന്നും കോഴിക്കോടുനിന്നുമുള്ള പോലിസുകാരെ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചു.

Tags:    

Similar News