ആര്‍എസ്എസും ബിജെപിയും വിദ്വേഷം പരത്തുന്നത് അവസാനിപ്പിക്കണമെന്ന് ദ്വിഗ്‌വിജയ സിങ്
വിദ്വേഷത്തിലൂടെയല്ല മറിച്ച് സ്‌നേഹത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ ഇന്ത്യയ്ക്ക് 'വിശ്വ ഗുരു' (ലോകനേതാവ്) ആകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാല്‍: ബിജെപിയും രാഷ്ട്രീയ സ്വയംസേവക സംഘവും (ആര്‍എസ്എസ്) വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ സിങ്. വിദ്വേഷത്തിലൂടെയല്ല മറിച്ച് സ്‌നേഹത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ ഇന്ത്യയ്ക്ക് 'വിശ്വ ഗുരു' (ലോകനേതാവ്) ആകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
താന്‍ യഥാര്‍ത്ഥ സനാതന ഹിന്ദു പാരമ്പര്യം പിന്തുടരുന്നു കൊണ്ടാണ് ബിജെപിയും സംഘപരിവാരും തന്നെ എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിവിധ ട്വീറ്റുകളിലൂടെ വ്യക്തമാക്കി.
മതം വില്‍ക്കുന്നത് നിര്‍ത്തുക, മതത്തിലൂടെ വിദ്വേഷം വളര്‍ത്തുന്നതും വിവിധ മതവിഭാഗത്തിലെ ആളുകള്‍ക്കിടയില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കു അവസാനിപ്പിക്കുക, മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് നിര്‍ത്തുക. വിള്ളല്‍ സൃഷ്ടിക്കുന്നതിനുപകരം ഐക്യം വ്യാപിപ്പിക്കുക- മറ്റൊരു ട്വീറ്റില്‍ ദിഗ്‌വിജയ സിങ് ആവശ്യപ്പെട്ടു.ലോകത്തെ മുഴുവന്‍ കുടുംബമായി പരിഗണിക്കുന്ന തരത്തില്‍ സനാതന ധര്‍മ്മം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു യഥാര്‍ത്ഥ ഭക്തനായ ഹിന്ദുവായതിനാലാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.