'ആര്‍എസ്എസ് മൂര്‍ഖന്‍, ബിജെപി വിഷം കൂടിയ പാമ്പ്'; കീരിയെപ്പോലെ യുപിയില്‍ നിന്ന് ബിജെപിയെ തുടച്ചുനീക്കുമെന്ന് രാജി വച്ച സ്വാമി പ്രസാദ് മൗര്യ
ലക്‌നൌ: ആര്‍എസ്എസ് മൂര്‍ഖനെപോലെയും ബിജെപി വിഷം കൂടിയ പാമ്പിനെ പോലെയുമാണെന്ന് മന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച സ്വാമി പ്രസാദ് മൗര്യ. താന്‍ കീരിയെപ്പോലെയാണെന്നും യുപിയില്‍ നിന്ന് ബിജെപിയെ തുടച്ചുനീക്കുമെന്നും മൗര്യ പറഞ്ഞു.
नाग रूपी आरएसएस एवं सांप रूपी भाजपा को स्वामी रूपी नेवला यू.पी. से खत्म करके ही दम लेगा।
— Swami Prasad Maurya (@SwamiPMaurya) January 13, 2022
... pic.twitter.com/RIwkEpmgfs
യുപിയില്‍ ബിജെപിയെ തുടച്ചുനീക്കും വരെ ഞാന്‍ കീരിയെ പോലെ പോരാടുമെന്നാണ് മൗര്യ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ ബിജെപിയില്‍ നിന്ന് വീണ്ടും നിരവധി പേര്‍ രാജി വച്ചു. യുപി മന്ത്രിയഭയില്‍ നിന്ന് കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്ന് മൗര്യ പറഞ്ഞിരുന്നു. എട്ട് പേര്‍ ഇതുവരെ യുപി സര്‍ക്കാരില്‍ നിന്ന് രാജി വച്ചു.
ബിജെപിയുടെ അവസാനദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് മൗര്യ പറഞ്ഞത്. ദലിതരുടെയും തൊഴില്‍ രഹിതരുടെയും കര്‍ഷകരുടെയും ഒപ്പം നില്‍ക്കാനാണ് താന്‍ ബിജെപിയെ തള്ളിപ്പറയുന്നതെന്നാണ് മൗര്യ വ്യക്തമാക്കുന്നത്. ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവാണ് മൗര്യ. അദ്ദേഹത്തിന്റെ രാജി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കടുത്ത തലവേദനയായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം ഉത്തര്‍പ്രദേശ് ബിജെപിയില്‍ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. വരും ദിവസങ്ങളിലും കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ നല്‍കുന്ന സൂചന.