കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച വിവാദത്തില്‍ ബിജെപിയോട് മാപ്പു പറഞ്ഞ് ഏഷാനെറ്റ് ന്യൂസ് ചാനല്‍. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് ടെലിഫോണില്‍ വിളിച്ച ബിജെപിക്കാരനോട് പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരേയും നടപടിയുണ്ടാവും.
ഞങ്ങളുടെ സഹപ്രവത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് എഡിറ്ററുടെ അറിയിപ്പ്.
ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിനെതിരേ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ചാനലിന്റെ ക്ഷമാപണം.
BJP threat; Asianet apologized