ഫേസ്ബുക്കില്‍ പ്രവാചക നിന്ദ; പോപുലര്‍ ഫ്രണ്ട് പരാതിയില്‍ പോലിസ് കേസെടുത്തു

Update: 2021-12-16 15:32 GMT
ഫേസ്ബുക്കില്‍ പ്രവാചക നിന്ദ; പോപുലര്‍ ഫ്രണ്ട് പരാതിയില്‍ പോലിസ് കേസെടുത്തു

കല്‍പ്പറ്റ: പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയ യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് നടപടി. വയനാട് കമ്പളക്കാട് സ്വദേശി മഹേഷ് രാഘവനെതിരേയാണ് കമ്പളക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പനമരം ഏരിയാ പ്രസിഡന്റാണ് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയത് 153 A വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ആണ് പ്രതി പ്രചരിപ്പിച്ചത്. കോട്ടത്തറ പൂളക്കൊല്ലി സ്വദേശിയായ പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ഇയാള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. അതേസമയം, പോലിസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍നിന്ന് ഈ പ്രൊഫൈല്‍ അപ്രത്യക്ഷമായി.

Tags:    

Similar News