ബിജെപി വക്താക്കളുടെ പ്രവാചക നിന്ദ: ജുമുഅ പ്രഭാഷണങ്ങള്‍ക്ക് 'നിയന്ത്രണ'വുമായി പോലിസ് നോട്ടിസ്

മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യില്‍ പോലിസ് മയ്യില്‍ പഞ്ചായത്തിലെ ഏതാനും പള്ളികളിലെ കമ്മറ്റി ഭാരവാഹികള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

Update: 2022-06-14 14:07 GMT

കോഴിക്കോട്: ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടെ ജുമുഅ പ്രഭാഷണങ്ങള്‍ക്ക് 'നിയന്ത്രണ'വുമായി പോലിസിന്റെ നോട്ടിസ്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യില്‍ പോലിസ് മയ്യില്‍ പഞ്ചായത്തിലെ ഏതാനും പള്ളികളിലെ കമ്മറ്റി ഭാരവാഹികള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

'പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു ശേഷം നടത്തിവരുന്ന മത പ്രഭാഷണങ്ങളില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചെന്ന വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടിസിലെ ഭീഷണി. മയ്യില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടരിമാര്‍ക്ക് നല്‍കിയിട്ടുള്ളത്.

Tags:    

Similar News