അര്‍നബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

Update: 2020-11-09 10:07 GMT

ന്യൂഡല്‍ഹി: ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ആര്‍ക്കിടെക്റ്റ്-ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിനെയും മാതാവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസിലാണ് അര്‍നബ് ഗോസ്വാമിയെയും കൂട്ടുപ്രതികളായ ഫിറോസ് ഷെയ്ഖിനെയും നിതീഷ് സര്‍ദയെയും നവംബര്‍ 4ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി അര്‍നബ് ഗോസ്വാമി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. എന്നാല്‍, ഹരജിക്കാരനു ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍നബിന് അപേക്ഷിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

    അലിബാഗ് സെഷന്‍സ് കോടതിയില്‍ അര്‍നബ് ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ഞായറാഴ്ച അലിബാഗില്‍ നിന്ന് തലോജ ജയിലിലേക്ക് മാറ്റുന്നതിനിടെ ഗോസ്വാമി, ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമിച്ചതായും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ച് വാഹനത്തില്‍ നിന്ന് ബഹളംവച്ചിരുന്നു.




Tags:    

Similar News