കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം നടന്നതായി പരാതി. കൂച്ച് ബെഹാര്‍ ജില്ലയില്‍ റാലിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ബോംബും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ദിലീപ് ഘോഷിന്റെ കാറിന്റെ ജനല്‍ച്ചില്ലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തെന്നാണ് ബിജെപി ആരോപണം. ആക്രമണത്തിന്റെ ഒരു വീഡിയോയും ദിലീപ് ഘോഷ് പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ കാറിന്റെ ചില്ല് തകര്‍ന്നതായി കാണുന്നുണ്ട്. ആക്രമണത്തിനിടെ ഇഷ്ടിക കൊണ്ട് തന്നെ അടിച്ചതായും ദിലീപ് ഘോഷ് ആരോപിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഹെല്‍മറ്റ് ധരിച്ച് ദിലീപ് ഘോഷ് വാഹനത്തില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
Bombs, bricks hurled at Bengal BJP chief Dilip Ghosh's car