'പൊതുപരിപാടികളില്‍ മിണ്ടരുത്', ബിജെപി നേതാവിന് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

Update: 2022-05-31 19:28 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ ബിജെപി നേതാവും എംപിയുമായ ദിലീപ് ഘോഷിന് കേന്ദ്ര നേതൃത്വ്വത്തിന്റെ താക്കീത്. മാധ്യമങ്ങളിലോ പൊതു ഫോറങ്ങളിലോ സംസാരിക്കരുതെന്ന് നിര്‍ദേശം. ദൃശ്യമാധ്യമങ്ങളില്‍ അടുത്തിടെ ദിലീപ് ഘോഷ് നല്‍കിയ അഭിമുഖങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദേശ പ്രകാരം ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് രേഖാമൂലം താക്കീത് നല്‍കിയത്. പാര്‍ട്ടി നേരത്തേ നടത്തിയ ഉപദേശങ്ങള്‍ ഘോഷ് കേട്ടില്ലെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ട ബിജെപി നേതാവ് സുകാന്ത മജുംദാറിനെ ഘോഷ് പരസ്യമായി വിമര്‍ശിച്ചിരുന്നു. 'സുകാന്ത മജുംദാറിന് അനുഭവപരിചയം കുറവാണ്. പാര്‍ട്ടി വളരെക്കാലമായി പോരാടുകയാണ്. പരിചയസമ്പന്നരായ പോരാളികളുണ്ട്. അവരെ സംസ്ഥാനത്ത് പോരാടാന്‍ സജ്ജമാക്കണം,' ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി മുമ്പ് നല്‍കിയ ഉപദേശം ഘോഷ് ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

Tags:    

Similar News