തിരുവനന്തപുരം കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

Update: 2024-06-19 10:15 GMT

തിരുവനന്തപുരം: കുളത്തൂര്‍ മാര്‍ക്കറ്റില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി. മാര്‍ക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. വ്യാപാരികളാണ് ഇന്നു രാവിലെ കണ്ടെത്തിയത്. തുടര്‍ന്ന് കഴക്കൂട്ടം പോലിസിനെ അറിയിച്ചു. കഴക്കൂട്ടം പോലിസും ബോംബ് ഡിറ്റന്‍ഷന്‍ സ്‌ക്വാഡുംമെത്തി നിര്‍വീര്യമാക്കാനായി കഴക്കൂട്ടം സ്‌റ്റേഷനിലേക്ക് മാറ്റി. സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താനാണ് പോലിസ് നീക്കം.

Tags:    

Similar News