കണ്ണൂരില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍.

Update: 2022-04-19 14:10 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ മൊകേരി കുനുമ്മലില്‍ നിന്ന് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു.

അബ്ദുൾ സമദ് എന്നയാളുടെ വീടിന്‍റെ അടുക്കളയുടെ ടെറസ്സില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍. ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്തു നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്‍റെ തിരി എന്നിവയും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

Similar News