ജാര്‍ഖണ്ഡിലെ വെടിവയ്പ്: കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് എസ്ഡിപിഐ
ജാര്‍ഖണ്ഡ് ഭരിക്കുന്നത് ബിജെപിയല്ല, ജെഎംഎമ്മും ഐഎന്‍സിയും പ്രധാന കക്ഷികളായ യുപിഎയാണ് എന്നതാണ് സംഭവത്തിന്റെ ഏറ്റവും മോശം വശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: പ്രവാചകനെക്കുറിച്ച് നൂപുര്‍ ശര്‍മ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച രണ്ട് മുസ്‌ലിം യുവാക്കളെ ജാര്‍ഖണ്ഡ് പോലിസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഞെട്ടലും രോഷവും പ്രകടിപ്പിച്ചു.
നൂപുര്‍ ശര്‍മ്മയുടെ ജല്‍പ്പനം നിരവധി വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തിനകത്തുനിന്നും ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും അന്താരാഷ്ട്ര സമൂഹത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. വിദ്വേഷം സൃഷ്ടിക്കുന്ന വലതുപക്ഷ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ രാഷ്ട്രീയ മുഖമായ ഭരണകക്ഷിയായ ബിജെപി മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ നൂപുര്‍ ശര്‍മയെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നൂപുരിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരേയും അവരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെള്ളിയാഴ്ച പ്രതിഷേധം നടന്നത്. എന്നാല്‍, പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡ് ഭരിക്കുന്നത് ബിജെപിയല്ല, ജെഎംഎമ്മും ഐഎന്‍സിയും പ്രധാന കക്ഷികളായ യുപിഎയാണ് എന്നതാണ് സംഭവത്തിന്റെ ഏറ്റവും മോശം വശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൊലപാതകക്കുറ്റം ചുമത്തി കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കാനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.