ബിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി രമേഷ് നന്മണ്ട രാജിവച്ചു

ദലിത്, പിന്നാക്ക, ആദിവാസി, മതന്യൂനപക്ഷളുടെ രാഷ്ട്രീയ മുന്നേറ്റം എന്നതിനപ്പുറത്ത് സ്ഥാനമാനങ്ങള്‍ ഒരു അലങ്കാരമായി മാത്രം കൊണ്ട് നടക്കുന്നവരോടൊപ്പം ഇനി തുടര്‍ന്ന് പോകാനാവില്ലെന്നും രമേഷ് നന്മണ്ട വ്യക്തമാക്കി.

Update: 2020-06-23 15:39 GMT

കോഴിക്കോട്: ബിഎസ്പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി രമേഷ് നന്മണ്ട ജനറല്‍ സെക്രട്ടറി പദവിയും പ്രാഥമികാംഗത്വവും രാജിവെച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തന പരാജയത്തിലും നേതൃത്വത്തിന്റെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം സംസ്ഥാന പ്രസിഡന്റിന് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കി.

ബിഎസ്പി പ്രവര്‍ത്തനം കേരളീയ സമൂഹത്തില്‍ വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ലെന്നും പുത്തന്‍ മുന്നേറ്റങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വേണ്ടിയുള്ള പല നിര്‍ദേശങ്ങളും കമ്മിറ്റികള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാലങ്ങളായി മാറി മാറി വരുന്ന കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഇടപെടലും പാര്‍ട്ടിയുടെ നിര്‍ജീവാവസ്ഥക്ക് കാരണമാണെന്നും പാര്‍ട്ടിയില്‍ നിന്ന് നൂറുകണക്കിന് പേര്‍ മറ്റുപാര്‍ട്ടിയിലേക്ക് ചേക്കേറുകയും നിര്‍ജീവമാവുകയും ചെയ്തതായും രമേഷ് നന്മണ്ട കത്തില്‍ പറയുന്നു.

'നിരവധിയായ ദലിത്, ആദിവാസി പ്രശ്‌നങ്ങള്‍, ഭൂമി പ്രശ്‌നം, എയ്ഡഡ് സംവരണ പ്രശ്‌നം, ആത്മഹത്യകള്‍, കൊലപാതങ്ങള്‍, മുസ് ലിം ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി വര്‍ഗീയത സൃഷ്ടിക്കല്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരളത്തിില്‍ ബിഎസ്പിക്ക് ചുരുങ്ങിയ നിലയില്‍ ഒരു പ്രതിഷേധ കാംപയിന്‍ പോലും നടത്തുവാന്‍ കഴിയാത്ത വിധത്തില്‍ പാര്‍ട്ടി തകര്‍ന്നു പോയിരിക്കുന്നു'. രമേഷ് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

ദലിത്, പിന്നാക്ക, ആദിവാസി, മതന്യൂനപക്ഷളുടെ രാഷ്ട്രീയ മുന്നേറ്റം എന്നതിനപ്പുറത്ത് സ്ഥാനമാനങ്ങള്‍ ഒരു അലങ്കാരമായി മാത്രം കൊണ്ട് നടക്കുന്നവരോടൊപ്പം ഇനി തുടര്‍ന്ന് പോകാനാവില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയും പ്രാഥമികാംഗത്വവും രാജിവയ്ക്കുന്നതായും രമേഷ് നന്മണ്ട വ്യക്തമാക്കി.  

Tags:    

Similar News