യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും, സഖ്യം ചേരാനില്ലെന്ന് മായാവതി

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഖ്യം ചേരാന്‍ പദ്ധതിയില്ലെന്നും മായാവതി വ്യക്തമാക്കി. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം ചേരുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.

Update: 2021-06-27 05:16 GMT

ലക്‌നൗ: നിര്‍ദിഷ്ട ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) തനിച്ച് മത്സരിക്കുമെന്ന് മായാവതി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഖ്യം ചേരാന്‍ പദ്ധതിയില്ലെന്നും മായാവതി വ്യക്തമാക്കി. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം ചേരുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യം മാത്രമാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മായാവതി പറഞ്ഞു. പഞ്ചാബില്‍ മത്സരിക്കേണ്ട സീറ്റ് വിഭജനവും ഇരുപാര്‍ട്ടികളും തമ്മില്‍ നടന്നുകഴിഞ്ഞു. 117 അംഗ നിയമസഭയില്‍ 97 ഇടങ്ങളില്‍ ശിരോമണി അകാലിദളും 20ല്‍ ബിഎസ്പിയും മത്സരിക്കും.

വരുന്ന യുപി, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എഐഎംഐഎമ്മും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമെന്ന് വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് അടിസ്ഥാനരഹിതവും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയാണ്. ഈ റിപോര്‍ട്ടുകള്‍ നിഷേധിക്കുന്നതായും മായാവതി വ്യക്തമാക്കി.

Tags:    

Similar News