ബഫര്‍സോണ്‍: കരിദിനം ആചരിച്ച് കര്‍ഷക സംഘടനകള്‍,അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം

Update: 2022-08-17 01:33 GMT

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷക സംഘടനകള്‍ കരിദിനം ആചരിക്കുകയാണ്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ 61 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയു നേതൃത്വത്തിലാണ് കരിദിനം. ഇതിനൊപ്പം ജില്ലാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്.

ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കെന്ന് കാഞ്ഞിരപ്പളളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ വിമര്‍ശനം. എന്തുകൊണ്ടാണ് മെല്ലപ്പോക്കെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് ജോസ് പുളിക്കല്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുളള റിപ്പോര്‍ട്ട് തയാറാക്കാനുളള ഉത്തരവാദിത്തം വനം വകുപ്പിനെ ഏല്‍പ്പിച്ചതില്‍ ആശങ്കയുണ്ട്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ 2019 ലെ വിവാദ ഉത്തരവ് റദ്ദാക്കാത്തത് സംശയാസ്പദമാണെന്നും ബിഷപ്പ് തുറന്നടിച്ചു.

Tags:    

Similar News