നാഗ്പൂര്‍ സംഘര്‍ഷം; ഫാഹിം ഖാന്റെ വീട് പൊളിച്ചു (വീഡിയോ)

Update: 2025-03-24 10:13 GMT
നാഗ്പൂര്‍ സംഘര്‍ഷം; ഫാഹിം ഖാന്റെ വീട് പൊളിച്ചു (വീഡിയോ)

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫാഹിം ഖാന്റെ വീട് പൊളിച്ചു. വീട് നിര്‍മാണത്തിന് അനുമതിയില്ലെന്ന് പറഞ്ഞാണ് യശോധര നഗര്‍ പ്രദേശത്തെ സജ്ഞയ് ബാഗ് കോളനിയിലെ രണ്ടുനില കെട്ടിടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചത്. ഫാഹിം ഖാന്റെ ഭാര്യയുടെ പേരിലായിരുന്നു ഭൂമി.

നാഗ്പൂര്‍ സംഘര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ വിഎച്ച്പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഫാഹിം ഖാന്‍ അടക്കമുള്ളവര്‍ ജയിലിലാണ്. മാര്‍ച്ച് 17നാണ് നാഗ്പൂരില്‍ ഹിന്ദുത്വര്‍ മതപരമായ കാര്യങ്ങള്‍ എഴുതിയ ചാദര്‍ കത്തിച്ചത്. ഇതാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തിന്റെ മുഖ്യ ആസൂത്രകന്‍ ഫാഹിം ഖാന്‍ ആണെന്നാണ് ഹിന്ദുത്വരും പോലിസും ആരോപിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഔറംഗസീബിന്റെ ഖബറില്‍ എന്‍ഐഎ സംഘം സന്ദര്‍ശനം നടത്തുകയുമുണ്ടായി.

Similar News