പോലിസ് വെടിവെച്ചു; ഉണ്ട വീണത് തൊട്ടടുത്ത വീട്ടില്‍

നേരത്തെയും സമീപ വീടുകളില്‍ ഇത്തരത്തില്‍ വെടിയുണ്ടകള്‍ പതിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Update: 2024-11-08 01:20 GMT
പോലിസ് വെടിവെച്ചു; ഉണ്ട വീണത് തൊട്ടടുത്ത വീട്ടില്‍

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കലില്‍ വീട്ടില്‍ വെടിയുണ്ട പതിച്ചു. നേമം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുക്കുന്നിമല ഫയറിങ് റേഞ്ചില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഫയറിങ് പ്രാക്ടീസിനിടെയാണ് വെടിയുണ്ട പതിച്ചത്. വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. നേരത്തെയും സമീപ വീടുകളില്‍ ഇത്തരത്തില്‍ വെടിയുണ്ടകള്‍ പതിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Tags:    

Similar News