മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സുപ്പര്‍ഫാസ്റ്റ് ബസാണ് പാടത്തേക്ക് മറിഞ്ഞത്.
മലപ്പുറം: തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ദേശീയപാതയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സുപ്പര്‍ഫാസ്റ്റ് ബസാണ് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.