'ഡയറി ഓഫ് വെസ്റ്റ് ബംഗാളി'ന് സ്‌റ്റേയില്ല; ചിത്രം പ്രദര്‍ശിക്കിപ്പിക്കാന്‍ ഹൈക്കോടതി അനുമതി
കൊല്‍ക്കത്ത: വര്‍ഗീയ ഉള്ളടക്കമുണ്ടെന്നും സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ഹരജിക്കാരുടെ വാദം തള്ളി 'ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി അനുമതി നല്‍കി. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തെക്കുറിച്ച് മുംബൈ ആസ്ഥാനമായുള്ള ചലച്ചിത്ര നിര്‍മാതാവ് സനോജ് മിശ്രയാണ് സംവിധാനം ചെയ്തത്. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. വര്‍ഗീയ സ്വഭാവമുള്ള ചിത്രീകരണമാണെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്നുമാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇത്തരത്തില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും അത് മുന്നോട്ടുപോകാന്‍ അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി.
'നിങ്ങള്‍ക്ക് സിനിമ കാണണമെങ്കില്‍ സിനിമ കാണുക, അല്ലെങ്കില്‍ കാണരുത്. ഞങ്ങള്‍ ഒരു ജനാധിപത്യ സംവിധാനത്തിലാണ്. ആരോഗ്യകരമായ ഏത് വിമര്‍ശനവും സ്വാഗതം ചെയ്യുന്നു. വേദനിക്കുന്നവര്‍ വന്നാല്‍ അവരെ സമീപിക്കട്ടെയെന്ന് കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സഹിഷ്ണുതയുള്ള ഒരു സമൂഹമാണ്. ഞങ്ങള്‍ എവിടേക്കാണ് പോകുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങള്‍ അത് സമ്മതിച്ച് തീര്‍പ്പാക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
2023 മെയ് മാസത്തില്‍, സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍, വര്‍ഗീയ ഉള്ളടക്കം ആരോപിച്ച് കൊല്‍ക്കത്ത പോലിസ് സംവിധായകന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു പൗരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആംഹെര്‍സ്റ്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് മുംബൈയിലെ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍നിന്നാണ് നോട്ടീസ് അയച്ചത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത വിദ്വേഷ സിനിമയായ കേരള സ്‌റ്റോറിയുടെ റിലീസ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ഗീയ അശാന്തിക്ക് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രദര്‍ശനം നിരോധിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം ഉണ്ടായത്.