അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 51 മണ്ഡലങ്ങള്‍; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പ്രിയങ്കാ ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Update: 2019-05-04 01:31 GMT

ന്യൂഡല്‍ഹി: താരപ്രഭയുള്ള മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും അടക്കം അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ ഇന്ന് പരസ്യ പ്രചാരണം തീരും. രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയില്‍ കൊട്ടിക്കലാശത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ എത്തും. പ്രിയങ്കാ ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും.

യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇനി വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ പ്രമുഖ പാര്‍ട്ടികള്‍ ഓരോ സീറ്റും സ്വന്തമാക്കുന്നതിനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുകയാണ്. വികസനം പറഞ്ഞു തുടങ്ങിയ ബിജെപി അത് തിരിച്ചടിയാവുമെന്ന് കണ്ടതോടെ പൂര്‍ണമായും വര്‍ഗീയ പ്രചാരണത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. അതേസമയം, ബിജെപിയുടെ ഭരണത്തിലെ വീഴ്ച്ചകള്‍ തുറന്നുകാട്ടിയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. 

Tags:    

Similar News