അഞ്ചാംഘട്ട വോട്ടെടുപ്പിലും വോട്ടിങ് യന്ത്രത്തില്‍ തകരാറുകള്‍; പോളിങ് 10 ശതമാനം കടന്നു

കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും ഉള്‍പ്പെടെ പോളിങ് യന്ത്രങ്ങള്‍ തകരാറിലായതായി റിപോര്‍ട്ടുണ്ട്.

Update: 2019-05-06 06:19 GMT

ന്യൂഡല്‍ഹി: അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 11 മണിയോടെ മിക്ക സംസ്ഥാനങ്ങളിലും പോളിങ് 10 ശതമാനം കടന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും ഉള്‍പ്പെടെ പോളിങ് യന്ത്രങ്ങള്‍ തകരാറിലായതായി റിപോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 10 ശതമാനത്തിലേറെ പേര്‍ വോട്ട് ചെയ്തു. ചില വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ ഒഴിച്ചാല്‍ പോളിങ് സുഗമമായി മുന്നോട്ടു പോവുന്നതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സായുധര്‍ പോളിങ് സ്‌റ്റേഷനു നേരെ ഗ്രനേഡ് എറിഞ്ഞ് വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല. രാജസ്ഥാനില്‍ 9 മണിവരെ 13 ശതമാനം പേരും ജാര്‍ഖണ്ഡില്‍ 12.22 ശതമാനം പേരും ബിഹാറില്‍ 8.92 ശതമാനം പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവര്‍ അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്. 51 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. 

Tags:    

Similar News