റഊഫ് ശരീഫിന്റെ അന്യായ അറസ്റ്റ്: അനീതിയുടെ നൂറു ദിനങ്ങള്‍; കാംപസ് ഫ്രണ്ട് പ്രതിരോധ സംഗമം സംഘടിപ്പിച്ചു
രാജ്യത്ത് സംഘപരിവാത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികളെയും, പൗരന്മാരെയും ഭരണകൂടം കേന്ദ്ര ഏജന്‍സികളെയുള്‍പ്പടെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും അതിന്റെ ഏറ്റവുമൊടുവിലെ ഇരയാണ് റൗഫെന്നും, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ തടവറകള്‍ കൊണ്ടു തകര്‍ക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് ഷാന്‍ പത്തനംതിട്ട പറഞ്ഞു.
കൊല്ലം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ ജയിലിലടക്കപ്പെട്ടതിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റഊഫിന്റെനെ ജന്മനാടായ അഞ്ചലില്‍ വിദ്യാര്‍ത്ഥി റാലിയും, പ്രതിരോധ സംഗമവും സംഘടിപ്പിച്ചു. 'അനീതിയുടെ നൂറു ദിനങ്ങള്‍, റഊഫിനെ നിരുപാധികം വിട്ടയക്കുക' എന്ന മുദ്രവാക്യമുയര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൈകിട്ട് നാലിന് അഞ്ചല്‍ കോളജ് ജംഗ്ഷനില്‍ നിന്നും വിദ്യാര്‍ത്ഥി റാലിയോട് ആരംഭിച്ച പരിപാടി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിരോധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ പത്തനംതിട്ട ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്ത് സംഘപരിവാത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികളെയും, പൗരന്മാരെയും ഭരണകൂടം കേന്ദ്ര ഏജന്‍സികളെയുള്‍പ്പടെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും അതിന്റെ ഏറ്റവുമൊടുവിലെ ഇരയാണ് റൗഫെന്നും, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ തടവറകള്‍ കൊണ്ടു തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ പ്രസിഡന്റ് ജുനൈദ് മീയന അധ്യക്ഷതവഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ്.മുഹമ്മദ് റാഷിദ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗം വസിം, പോപ്പുലര്‍ ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് ഷമീര്‍ കരുനാഗപ്പള്ളി, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, എസ്ഡിപിഐ കൊല്ലം ജില്ലാ സെക്രട്ടറി റാഫി അഞ്ചല്‍, എന്‍ഡബ്ലിയുഎഫ് ജില്ലാ പ്രസിഡന്റ് ആമിനാ സജീവ് തുടങ്ങിയവര്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി അമീന്‍ ഷാ കുളത്തുപ്പുഴ സ്വാഗതമാശംസിച്ചു. ജില്ലാ ഭാരവാഹികളായ നാസില, ഷെഫീഖ്, തസ്ലിം വട്ടപ്പറമ്പ്, അല്‍ അമീന്‍ ചടയമംഗലം, ഹാസിം കരുനാഗപ്പള്ളി, മുഹമ്മദ് ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.