പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കരുത്; കാംപസ് ഫ്രണ്ട് പ്രതിഷേധ തെരുവ് (വീഡിയോ)
അന്വേഷണം ഊര്‍ജിതമാക്കുക, കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുക, ആര്‍എസ്എസ്-പോലിസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക, പ്രതി പത്മരാജനെ ജോലിയില്‍ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മട്ടന്നൂര്‍(കണ്ണൂര്‍): ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസ് അന്വേഷണം അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
അന്വേഷണം ഊര്‍ജിതമാക്കുക, കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുക, ആര്‍എസ്എസ്-പോലിസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക, പ്രതി പത്മരാജനെ ജോലിയില്‍ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടത്തിയ പരിപാടി ജില്ലാ കമ്മിറ്റി അംഗം ഇജാസ് അഹമ്മദ്, ഏരിയ പ്രസിഡന്റ് ഇര്ഫാന്, ഏരിയ സെക്രട്ടറി മിഷാല്‍ എന്നിവര്‍ നേതൃത്വം നല്കി.