പത്തനംതിട്ട: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ 2020-21 കാലയളവിലെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനതല മെംബര്‍ഷിപ്പ് ഉദ്ഘാടനം പത്തനംതിട്ടയില്‍ നടന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു. രാജ്യം അപകടകരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര ചിന്തയെയും സാമൂഹിക വ്യവസ്ഥയെയും താങ്ങിനിര്‍ത്തേണ്ടത് വിദ്യാര്‍ഥികളാണെന്നും ഫാഷിസ്റ്റ് വിരുദ്ധ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അതിനായി ഒരുമിക്കണമെന്നും സി പി അജ്മല്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റാഷി, ജില്ലാ സെക്രട്ടറി അജ്മല്‍ പി എസ്, തന്‍സീം കോട്ടാങ്ങല്‍, അംജിത് പന്തളം, ജസീല്‍ പഴകുളം നേതൃത്വം നല്‍കി.
Campus Front State Level Membership Inaugurated