വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ; ഇന്ത്യയടക്കം 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ബാധിക്കും

പദ്ധതി നിര്‍ത്തിയതിനാല്‍ ഇനി വിസാ അപേക്ഷകള്‍ സാധാരണ സംവിധാനത്തിലൂടെ മാത്രമായിരിക്കും പരിഗണിക്കുക.

Update: 2024-11-09 11:45 GMT

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 2018ല്‍ കൊണ്ടുവന്ന വിസ പദ്ധതിയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. ഈ പദ്ധതി വഴി വിസക്ക് അപ്ലൈ ചെയ്യുന്നവര്‍ക്ക് അതിവേഗം വിസ ലഭിക്കുമായിരുന്നു. കൂടാതെ ഭൂരിപക്ഷം അപേക്ഷകളിലും വിസ അനുവദിക്കുകയും ചെയ്യുമായിരുന്നു. പദ്ധതി നിര്‍ത്തിയതിനാല്‍ ഇനി വിസകള്‍ സാധാരണ സംവിധാനത്തിലൂടെ മാത്രമായിരിക്കും പരിഗണിക്കുക.

2018ലെ പദ്ധതി പ്രകാരം ഇംഗ്ലീഷ് പരിഞ്ജാനവും കാനഡയില്‍ ജീവിക്കാനുള്ള സാമ്പത്തിക ശേഷിയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കത്തുമുണ്ടെങ്കില്‍ ആര്‍ക്കും വിസ ലഭിക്കാന്‍ എളുപ്പമായിരുന്നു. അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ തീരുമാനവും ഉണ്ടാവും. അപേക്ഷകളില്‍ വിസ അനുവദിക്കുന്നതിന്റെ പരിധി 95 ശതമാനവുമായിരുന്നു. 2025ല്‍ 437000 പേര്‍ക്ക് മാത്രമേ സ്റ്റുഡന്റ് വിസ നല്‍കൂയെന്നാണ് കാനഡ തീരുമാനിച്ചിരിക്കുന്നത്. 2023ല്‍ 55940 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് കാനഡ വിസ നല്‍കിയത്.

Tags:    

Similar News