വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 ഹോട്ടലിലേക്ക് വാഹനം കാത്തു നില്‍ക്കുകയായിരുന്ന പൈലറ്റിനോടാണ് ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Update: 2019-03-09 15:55 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡല്‍ഹി സ്വദേശിനിയായ പൈലറ്റിനോട് അപമര്യാദയായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 ഹോട്ടലിലേക്ക് വാഹനം കാത്തു നില്‍ക്കുകയായിരുന്ന പൈലറ്റിനോടാണ് ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

തിരുവനന്തപുരം രജിസ്‌ട്രേഷന്‍ കാര്‍ ഓടിച്ച ഡ്രൈവറാണ് പൈലറ്റിനെ അപമാനിച്ചതെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും നേരത്തെ പോലിസ് അറിയിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി 11.15ന് ജോലി കഴിഞ്ഞ് ഹോട്ടലിലേക്ക് പോകാനായി വിമാനത്താവളത്തിന് പുറത്ത് വാഹനം കാത്തുനില്‍ക്കവെയാണ് 26കാരിയായ വനിതാ പൈലറ്റിനെ ഉണ്ണികൃഷ്ണന്‍ അപമാനിച്ചത്.

നിര്‍ത്തിയിട്ട ടാക്‌സിയിലിരുന്ന് ഉണ്ണികൃഷ്ണന്‍ പൈലറ്റിനോട് അശ്ലീലം പറയുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പൈലറ്റ് ഉടനടി എയര്‍ ഇന്ത്യ ഓഫിസില്‍ പരാതിപ്പെടുകയായിരുന്നു.

എയര്‍ ഇന്ത്യ അധികൃതര്‍ ഉടനടി വലിയതുറ പോലിസിന് വിവരം കൈമാറി. ആദ്യം ഈ മെയില്‍ വഴി പരാതി അയച്ച പൈലറ്റ് ഇന്ന് പോലിസിന്റെ നിര്‍ദേശാനുസരണം ഉച്ചയോടെ എയര്‍ ഇന്ത്യ അധികൃതര്‍ക്കൊപ്പമെത്തി വലിയതുറ സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയിരുന്നു. ഐപിസി 354 എ പ്രകാരം അശ്ലീല ചുവയോടെ സ്ത്രീകളെ അപമാനിക്കുന്ന കുറ്റം ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തത്.

Tags:    

Similar News