കള്ളവോട്ട്: ചീമേനി സ്വദേശിക്കെതിരെ ഇന്ന് കേസെടുത്തേക്കും
തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്തില്‍ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടര്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു.
കാസര്‍കോട്: കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തൃക്കരിപ്പൂര്‍ ചീമേനിയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇന്ന് പൊലിസ് കേസെടുക്കാന്‍ സാധ്യത. തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്തില്‍ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടര്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്യാം കുമാറിനെതിരെ കേസെടുക്കാനാണ് സാധ്യത.
ചീമേനിയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയത്തോടെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ വരണാധികാരികൂടിയായ ജില്ലാ കലക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ പൊലിസ് കേസെടുത്തിരുന്നു. പുതിയങ്ങാടിയില്‍ കൂടുതല്‍ പേര്‍ കള്ള വോട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിന് ഹാജരാകാത്ത അബ്ദുള്‍ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.