അഖിലേഷിനെതിരേ സിബിഐ അന്വേഷണം; ലക്ഷ്യം വിശാലസഖ്യമോ?

2012-13ല്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് അഖിലേഷിനെ ചോദ്യം ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

Update: 2019-01-05 18:13 GMT

ന്യൂഡല്‍ഹി: യുപിയില്‍ മായാവതിയുമായി ചേര്‍ന്ന് സംഘപരിവാറിനെതിരേ വിശാലസഖ്യം രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെതിരേ സിബിഐ. 2012-13ല്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് അഖിലേഷിനെ ചോദ്യം ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും യുപിയിലുമായി 12 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മായാവതിയടക്കമുള്ളവരുമായി ചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിബിഐ നടപടികള്‍ എന്നതാണ് ചര്‍ച്ചയാവുന്നത്. സംസ്ഥാനത്ത് ഈയടുത്തായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കെതിരേ എസ്പിയും ബിഎസ്പയും ഒന്നിക്കുകയും സഖ്യ സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ അഖിലേഷും മായാവതിയും തീരുമാനിച്ചത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് പഴയ മണല്‍ ഖനന കേസുമായി സിബിഐ രംഗത്തെത്തിയത്.

Tags:    

Similar News