ബെംഗളൂരു: കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കര്‍ണാടകയിലെയും മുംബൈയിലെയും മറ്റു സ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ സിബി ഐ റെയ്ഡ്. ഇന്ന് രാവിലെയാണ് സിബിഐ സംഘം 14 സ്ഥലങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. സിബി ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരേ സിബി ഐ കള്ളപ്പണം വെളുപ്പിക്കലിനും മറ്റും കേസെടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ സിബിഐക്ക് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു.
CBI Raids Congress's DK Shivakumar's Premises In Alleged Corruption Case