മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്

ഡല്‍ഹിയില്‍ ഏകദേശം ഇരുപതോളം ഇടങ്ങളില്‍ ഒരേ സമയത്താണ് സിബിഐ റെയ്ഡ് നടക്കുന്നത്

Update: 2022-08-19 04:35 GMT
ന്യൂഡല്‍ഹി:ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്.എക്‌സൈസ് പോളിസി വിവാദവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.ഡല്‍ഹിയില്‍ ഏകദേശം ഇരുപതോളം ഇടങ്ങളില്‍ ഒരേ സമയത്താണ് സിബിഐ റെയ്ഡ് നടക്കുന്നത്.

ഇന്ന് രാവിലെയാണ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് ആരംഭിച്ചത്.മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സിസോദിയക്കെതിരെ കേസെടുത്തത്.അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വിറ്ററിലൂടെ പ്രതികരിച്ചു.രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കല്‍ പതിവാണെന്ന് സിസോദിയ ട്വീറ്റില്‍ പറഞ്ഞു.

സിസോദിയയുടെ വസതിക്ക് പുറമേ ഡല്‍ഹി മുന്‍ എക്‌സൈസ് കമ്മീഷണര്‍ അരവ ഗോപി കൃഷ്ണ,മുന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് തിവാരി എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തി വരികയാണ്.





Tags:    

Similar News