തിരുവനന്തപുരം: മദ്‌റസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ മദ്‌റസ പഠനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കേരളത്തിലെ സ്ഥിതി മറ്റൊന്നാണ്. അതുകൊണ്ട് ബാലാവകാശ കമ്മീഷന്‍ നീക്കം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ മദ്‌റസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.