ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിദിന വ്യാപനത്തില്‍ 68 ശതമാനവും കേരളത്തിലാണ്. അവശേഷിക്കുന്നതില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. ഇതിനാലാണ് രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.