കൊറോണ: വെന്റിലേറ്റര്‍, മാസ്‌ക്, പരിശോധന കിറ്റ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

പരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്.

Update: 2020-04-10 05:40 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ഭീതിജനകമാംവിധം പടര്‍ന്നുപിടിക്കുന്നതിനിടെ ആരോഗ്യമേഖലയിലെ അവശ്യ വസ്തുക്കളുടെ നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്‌ക്, പരിശോധ കിറ്റുകള്‍, വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ എന്നിവയുടെ അടിയന്തിര ആവശ്യകത കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്നതിന് ഇവയുടെ കസ്റ്റംസ് തീരുവയും സെസും കേന്ദ്രസര്‍ക്കാര്‍ ഇളവ് ചെയ്തു. ഇതു ഉടനടി പ്രാബല്യത്തില്‍വരുമെന്നും കേന്ദ്രം അറിയിച്ചു.

സെപ്റ്റംബര്‍ 30 വരെയാകും നികുതി ഇളവ് നിലനില്‍ക്കുക. ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന ഉള്‍പ്പന്നങ്ങളും ഇളവിന്റെ പരിധിയില്‍ വരും. 

Tags:    

Similar News