വിമാനത്താവളങ്ങളിലെ ഒമിക്രോണ്‍ ചട്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര- സംസ്ഥാനങ്ങള്‍ ഇന്ന് യോഗം ചേരും
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണ നടപടികളും അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന, യുടി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.ഓണ്‍ലൈനായിട്ടാണ് യോഗം ചേരുക.
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ പിന്‍വലിക്കില്ല. ഈ മാസം പകുതിയോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനായിരുന്നു നീക്കം.