ചൈത്രാ തെരേസ ജോണ്‍ ഭീകരവിരുദ്ധസേന മേധാവി
പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത ഉദ്യോഗസ്ഥയാണ് ചൈത്ര
തിരുവനന്തപുരം: ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധസേന മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത ഉദ്യോഗസ്ഥയാണ് ചൈത്ര. നിലവില്‍ വനിതാ ബറ്റാലിയന്റെ ചുമതലയായിരുന്നു. 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. നേരത്തേ, തിരുവനന്തപുരം ഡിസിപിയായിരുന്നപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്താനായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയത്. ചൈത്രയ്‌ക്കെതിരേ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ക്ക് അനുകൂലമായി അന്വേഷണ റിപോര്‍ട്ട് വന്ന സാഹചര്യത്തില്‍ നടപടി മാറ്റിവയ്ക്കുകയായിരുന്നു.