കര്‍ഷകസമരത്തിന് പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി; കര്‍ഷകരുടെ വെള്ളം- വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളും
സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചരണ്‍ജിത്ത് സിങ് ചന്നി അറിയിച്ചു. പാര്‍ട്ടിയാണ് ഏറ്റവും വലിയ അധികാരകേന്ദ്രം. മുഖ്യമന്ത്രി പദവിയും മന്ത്രിസഭയുമെല്ലാം അതിന്റെ കീഴിലാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക.
ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒരുവര്‍ഷത്തോളമായി പോരാടുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചരണ്‍ജിത്ത് സിങ് ചന്നി അറിയിച്ചു. പാര്‍ട്ടിയാണ് ഏറ്റവും വലിയ അധികാരകേന്ദ്രം. മുഖ്യമന്ത്രി പദവിയും മന്ത്രിസഭയുമെല്ലാം അതിന്റെ കീഴിലാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷ നയങ്ങള്‍ക്കെതിരെ ഒരുവര്‍ഷത്തോളമായി സമരം ചെയ്യുന്ന സംസ്ഥാനത്തെ കര്‍ഷകരെ സര്‍ക്കാര്‍ കൈവിടില്ലെന്നും ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. കര്‍ഷകരുടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും കുടിശ്ശികകള്‍ എഴുതിത്തള്ളുമെന്നും ഇത് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 'ഞാനൊരു റിക്ഷ തൊഴിലാളിയായിരുന്നു. കാര്‍ഷിക മേഖലയെ വേദനിപ്പിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. കര്‍ഷക വിരുദ്ധമായ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്.
കര്‍ഷകരുടെ പോരാട്ടത്തെ ഞാന്‍ പൂര്‍ണമായി പിന്തുണമായി പിന്തുണയ്ക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുകഴ്ത്താനും ചന്നി മറന്നില്ല. അമരീന്ദര്‍ സിങ് പഞ്ചാബ് ജനതയ്ക്ക് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അമരീന്ദര്‍ സിങ് രാജിവച്ചതിനു പിന്നാലെയാണ് സിദ്ദുവിന്റെ അടുപ്പക്കാരനായ ചന്നിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിതെളിഞ്ഞത്.
ദലിത് സിഖ് നേതാവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ സാങ്കേതികവിദ്യാഭ്യാസ മന്ത്രിയുമായിരുന്നു ചരണ്‍ജിത്ത് സിങ്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായാണ് ചരണ്‍ജിത്ത് സിങ് ചുമതലയേല്‍ക്കുന്നത്. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചന്നിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തോടൊപ്പം സുഖ്ജീന്ദര്‍ സിങ രണ്‍ധാവ, ഒ പി സോണി എന്നിവരും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനില്‍ക്കെയാണ് ചന്നി മുഖ്യമന്ത്രി പദവിയിലെത്തുന്നത്.