ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള ആശയങ്ങള്‍ ഉള്‍പ്പെടെയുള്ള 'ട്രീ ഓഫ് ലൈഫ്' രേഖാചിത്രം അടങ്ങിയ രണ്ട് നോട്ട്ബുക്കുകള്‍ മോഷണം പോയതായി കാംബ്രിജ് സര്‍വകലാശാല അധികൃതരുടെ സ്ഥിരീകരണം. 1837ലെ എച്ച്എംഎസ് ബീഗിള്‍ യാത്രയ്ക്കു ശേഷം ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ലെതര്‍ നോട്ട്ബുക്കുകള്‍ ലൈബ്രറിയിലെത്തിച്ചത്. ഇതിനു ദശലക്ഷക്കണക്കിന് പൗണ്ട് വിലയുണ്ടെന്ന് ലൈബ്രറി അധികൃതര്‍ പറഞ്ഞു.
ജീവിവര്‍ഗത്തിന്റെ പരിണാമത്തിന്റെ നിരവധി സാധ്യതകള്‍ കാണിക്കുന്ന ഒരു രേഖാചിത്രം വരച്ച അദ്ദേഹം പിന്നീട് 1859ല്‍ എഴുതിയ 'ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ്' എന്ന പുസ്തകത്തില്‍ കൂടുതല്‍ വികസിതമായ ഒരു ചിത്രം പ്രസിദ്ധീകരിച്ചു. കാംബ്രിജ് സര്‍വകലാശാലയുടെ വിശാലമായ ലൈബ്രറിയില്‍ നിന്ന് 2001ലാണ് നോട്ട്ബുക്കുകള്‍ കാണാതായത്. അവിടെ ഫോട്ടോഗ്രഫി നടത്താനായി പ്രത്യേക ശേഖരങ്ങളില്‍ നിന്ന് മറ്റു മുറികളില്‍ നിന്ന് മാറ്റിയ ശേഷമാണ് ഇവ കാണാതായത്. 10 മില്ല്യണ്‍ പുസ്തകങ്ങളും മാപ്പുകളും കൈയെഴുത്തുപ്രതികളും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡാര്‍വിന്‍ ആര്‍ക്കൈവുകളിലൊന്നായ കെട്ടിടത്തില്‍ രേഖകള്‍ ഫയല്‍ ചെയ്തതില്‍ പിശകുണ്ടായെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് ലൈബ്രറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചില്‍ നടത്തിയ ഈ വര്‍ഷത്തെ പ്രധാന തിരച്ചിലിലും നോട്ട്ബുക്കുകള്‍ കണ്ടെത്താനായില്ല. നോട്ട്ബുക്കുകള്‍ തിരയുന്നത് അവസാനിപ്പിച്ചെന്നും അവ മോഷ്ടിക്കപ്പെട്ടിരിക്കാമെന്നും ലൈബ്രറി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇന്റര്‍പോളിന്റെ മോഷ്ടിച്ച കലാസൃഷ്ടികളുടെ ഡാറ്റാബേസില്‍ സൈക്ക് എന്ന പേരില്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ''കഴിഞ്ഞ 20 വര്‍ഷമായി നിരവധി തിരച്ചിലുകള്‍ നടത്തിയിട്ടും ഈ നോട്ട്ബുക്കുകള്‍ കണ്ടെത്താനാവാത്തതില്‍ ഖേദമുണ്ടെന്നും ലൈബ്രറിയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെയധികം മെച്ചപ്പെടുത്തിയെന്നും സര്‍വകലാശാല ലൈബ്രേറിയന്‍ ജെസീക്ക ഗാര്‍ഡ്‌നര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ലൈബ്രറിയിലെ മുന്‍ ജീവനക്കാര്‍, പുസ്തക വ്യാപാരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ അല്ലെങ്കില്‍ ഗവേഷകര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരിക്കാം. നോട്ട്ബുക്കുകള്‍ എവിടെയാണെന്ന് അറിയാമെന്ന് കരുതുന്നവര്‍ ബന്ധപ്പെടണമെന്നും ദയവായി സഹായിക്കണമെന്നും അവര്‍ പറഞ്ഞു.
'ജീവജാലങ്ങളുടെ ഉല്‍ഭവം' പ്രസിദ്ധീകരിച്ച തിയ്യതിയെന്ന നിലയില്‍ക്ക് നവംബര്‍ 24ന് പരിണാമ ദിനമായാണ് അറിയപ്പെടുന്നത്.
Charles Darwin's Notebooks Reported "Stolen" From Cambridge University