ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് പാളം തെറ്റി
ഷൊര്‍ണൂരില്‍ ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.
പാലക്കാട്: ഷൊര്‍ണൂരില്‍ ചെന്നൈമംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറിയിട്ടുണ്ട്. ആളപായമില്ല. ചൊവ്വാഴ്ച്ച രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് സംഭവം. എഞ്ചിനും ചരക്ക് സാധനങ്ങള്‍ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്.
തിരുവനന്തപുരം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചു കഴിഞ്ഞു. രണ്ട് മണിക്കൂറിനകം തകാരാര്‍ പരിഹരിച്ച് ഗതാതതം പുനരാരംഭിക്കുമെന്ന് രെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങിയിരുന്നു. റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത് നിന്നാണ് പാളം തെറ്റിയത് എന്നുള്ളത് കൊണ്ട് ആളുകള്‍ സ്‌റ്റേഷനിലേക്ക് കയറിയിരിക്കുകയാണ്.