ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച; ഏഴ് തൊഴിലാളികള്‍ ആശുപത്രിയില്‍
ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.
ന്യൂഡല്‍ഹി: വിശാഖപട്ടണത്തിന് പുറമെ ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച. ഏഴുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിലെ പേപ്പര്‍ മില്ലിലാണ് സംഭവം. പേപ്പര്‍ മില്ല് തുറന്ന് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു.
ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. വിഷവാതകം ചോര്‍ന്നത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതരാണ് സംഭവം അറിയിച്ചതെന്നും റായ്ഗഢ് പോലിസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന മില്ലില്‍ ബുധനാഴ്ച രാത്രിയിലാണ് വിഷവാതകം ചോര്‍ന്നതെന്നാണ് വിവരം.