യുപിയിലെ കര്‍ഷക കൂട്ടക്കുരുതി: ഇരകളുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഛത്തിസ്ഗഡും പഞ്ചാബും

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ അമ്പതു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി.

Update: 2021-10-06 12:53 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനംവ്യൂഹം ഓടിച്ചുകയറ്റിയതിലും പിന്നാലെ നടന്ന സംഘര്‍ഷത്തിലും കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പഞ്ചാബും ഛത്തീസഗഡുമാണ് അമ്പതു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ലഖിംപുര്‍ ഖേരിയിലേക്കുള്ള യാത്രയിലാണ് നിലലില്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍. 1919ലെ ജാലിയന്‍വാബാ ബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ സംഭമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ അമ്പതു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാലുപേര്‍ കര്‍ഷകരാണ്. ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ടറും കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകരും മരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


Tags:    

Similar News